തിരൂർ : തീരദേശ മേഖലയിലെ യുവകായിക താരങ്ങളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി തിരൂർ ജനമൈത്രി പൊലീസും തീരദേശ സമാധാന കമ്മിറ്റിയും ചേർന്ന് കൂട്ടായിയിലെ വോളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വോളിബാൾ ടൂർണ്ണമെന്റ് നടത്തി. മംഗലം പഞ്ചായത്ത് പ്രസിഡന്റ് റംല ഉദ്ഘാടനം ചെയ്തു. തിരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഹനീഫ മുഖ്യാതിഥിയായി. അൻവർ സൈൻ, മംഗലം ഗഫൂർ, സലാം താണിക്കാട്, സി.എം.ടി. സീതി, തെസ്നി കമറുദ്ധീൻ, സി.വി.ഫർഷാദ് എന്നിവർ പ്രസംഗിച്ചു. പി.എഫ്.എ പോളിശ്ശേരി ചാമ്പ്യൻമാരായി. ഡോട്ട്സ് പരപ്പനങ്ങാടി റണ്ണേഴ്സപ്പായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |