
കണ്ണൂർ:മന്ദാരം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലിറ്ററേച്ചർ ഓഫ് ലവ് സാഹിത്യ സംഗമവും പുസ്തക പ്രകാശനവും മേയ് മൂന്നിന് വൈകിട്ട് മൂന്നിന് കണ്ണൂർ ഇക്കോസ്ഭവനിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം രമാദേവി അദ്ധ്യക്ഷത വഹിക്കും. റഷീദ് വെന്നിയൂർ ആമുഖ പ്രഭാഷണം നടത്തും. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.എസ്.വെങ്കിടാചലം കെ.പി.മോഹനൻ എം.എൽ.എ എന്നിവർ ചേർന്ന് പുസ്തക പ്രകാശനം ചെയ്യും. ചലച്ചിത്ര താരം സബിത രമിത്ത് നായർ , കലാമണ്ഡലം ഡോ.റെസി ഷാജിദാസ് എന്നിവർ ഏറ്റുവാങ്ങും.വാർത്താ സമ്മേളനത്തിൽ മന്ദാരം ഡയരക്ടർ റഷീദ് വെന്നിയൂർ, ബ്രാൻഡ് അംബാസിഡർ രമാദേവി, പി.കെ.കബീർ, സലാല, നിസ്താർ കെ.ഇരിക്കൂർ , ഷീജ ഗോപാൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |