
വടക്കാഞ്ചേരി : മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ യോഗം ചേർന്നു. മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിർമ്മാണ ശാലയിൽ സ്‌ഫോടനം നടന്ന പ്രദേശങ്ങളിൽ ക്ലോറിനേഷൻ ചെയ്യുന്നതിന് ബ്ലീച്ചിംഗ് പൗഡർ നൽകും. വാർഡ് തല ശുചിത്വസമിതി രൂപീകരിക്കും. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും. കൃഷിഭവനും മൃഗാശുപത്രിയും സംയുക്തമായി എലി നിർമാർജനത്തിന് പദ്ധതി തയ്യാറാക്കും. എല്ലാ ഡിവിഷനിലും തണ്ണീർ പന്തലുകളൊരുക്കും. ചെയർപേഴ്‌സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പി. എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഒ.ആർ.ഷീല മോഹൻ, കെ.പി.മദനൻ,സ്വപ്നശശി, പി.ജി. സനീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |