വടകര: ലയം റസിഡൻസ് അസോസിയേഷൻ നാലാം വാർഷികാഘോഷവും കുടുംബ സംഗമവും "ലയോത്സവ് -2026 " ഒഞ്ചിയം സാംസ്കാരിക നിലയത്തിന് സമീപം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സദസ് നാടക സിനിമാ നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ തൊഴിൽ മേഖലയിൽ സേവനമനുഷ്ഠിച്ച പ്രായമായ അംഗങ്ങളെ ആദരിച്ചു. ജാനുതമാശ ഫെയിം ലിധിലാലിന്റെയും സുധൻ തത്തോത്തിന്റെയും നർമഭാഷണം, കുടുംബാംഗങ്ങളുടെ നൃത്തനൃത്ത്യങ്ങൾ, ഗാനസദസ് , കിച്ചൻ ഡാൻസ് എന്നിവ അരങ്ങേറി. ലയം സെക്രട്ടറി വി.രാജൻ സ്വാഗതവും പ്രസിഡന്റ് കെ. സുരേശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |