കുണ്ടറ: സോഷ്യൽ ഹ്യൂമൻ റൈറ്റ്സ് ഫോറം കുണ്ടറ മണ്ഡലത്തിന്റെ നേതൃത്വത്തിൽ വാൽപ്പാറ അപകടം, മരിച്ച ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ്, മുണ്ടത്തിക്കോട് ദുരന്തം എന്നിവ അനുസ്മരിച്ചു. മുക്കടയിൽ ഹൃദയാഞ്ജലി എന്ന പേരിൽ നടന്ന അനുശോചന യോഗം സംസ്ഥാന ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവ് അരുൺ അരവിന്ദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജുമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഉഷ ഷാജി, കൊല്ലം മുരളി, പ്രകാശ് മയൂരി, ഷഹ്ന, ലീലാമ്മ, മോളി, ബിന്ദു എന്നിവർ സംസാരിച്ചു.
തുടർന്ന് ആദരാഞ്ജലി അർപ്പിച്ചു. കത്തിച്ച മെഴുകുതിരിയുമായി പ്രാർത്ഥനയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |