SignIn
Kerala Kaumudi Online
Friday, 08 May 2026 7.44 AM IST

പകർച്ചവ്യാധി പ്രതിരോധം അവലോകനയോഗം

Increase Font Size Decrease Font Size Print Page
panchayath

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെയും , പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെയും അവലോകനയോഗം നടത്തി. 4 മഞ്ഞപ്പിത്ത രോഗ കേസുകൾ റിപ്പോർട്ട് ചെയ്ത ഇടമൺ മൂന്നാം വാർഡിലെ കോതാനി ഭാഗത്ത് ബോധവൽക്കരണവും, ക്ലോറിനേഷനും ഊർജ്ജതമാക്കാനും, എല്ലാ വാർഡുകളിൽ നിന്നും 250 കുടിവെള്ള സ്രോതസുകളിൽ നിന്നും വെള്ളം ശേഖരിച്ച് പരിശോധന നടത്താനും തീരുമാനിച്ചു.

യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ മേരി ജോൺ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സൗമ്യ ജി നായർ, ബ്ലോക്ക് - പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സനോജ് മേമന, മനോജ് എം. കെ, മോളി മാത്യു, അംഗങ്ങളായ ബിനിറ്റ് മാത്യു, ജിജി വർഗീസ്, അനി സുരേഷ്, സൂസമ്മ ജോൺസൺ, ആതിര എസ് നായർ, സതീഷ് എം. റ്റി, പ്രിയ ഷാജി, നിർവഹണ ഉദ്യോഗസ്ഥരായ നിരഞ്ജന, റാണി ലക്ഷ്മി, മുത്തുസ്വാമി, പ്രദീപ് കെ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ സുജിത്ത് ജോ മാത്യു ക്ലാസിന് നേതൃത്വം നൽകി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.