കൊയിലാണ്ടി: കഥകളി നിലനിറുത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പത്മശ്രീ ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹൻ. ചേലിയ കഥകളി വിദ്യാലയത്തിൽ നടന്ന കഥകളി പഠനശിബിരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ.എൻ വി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, പ്രിൻസി സുരേഷ്, വിജയരാഘവൻ ചേലിയ, നിഷ ശിവദാസ്, പി.ടി.എ. പ്രസിഡന്റ് രതീഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എൻ.കെ ശശി സ്വാഗതവും നിർവാഹക സമിതി അംഗം സന്തോഷ് സദ്ഗമയ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |