കാഞ്ഞങ്ങാട്: ആധാരം എഴുത്ത് അസോസിയേഷൻ സംസ്ഥാന ജനറൽബോഡിയോഗവും സംസ്ഥാന വനിതാ ജനറൽബോഡി യോഗവും ഉദുമ കളനാട് മുഹമ്മദലി ആൻഡ് സുധ കെ. പെരുമ്പാവൂർ നഗറിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദു കലാധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ പ്രവർത്തന റിപ്പോർട്ടും പി. അശോകൻ വരവ് ചെലവ് കണക്കും സംസ്ഥാന വൈസ് പ്രസിഡന്റ് ബി. മോഹൻകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഒ.എം ദിനകരൻ ചാരിറ്റി വിശദീകരണം നടത്തി. ഇ. രാജഗോപാൽ, പി.എം തങ്കച്ചൻ, അഗസ്റ്റിൻ ജോസ്, പി. വേണുഗോപാലൻ നായർ, ആർ. ബാബു സുരേഷ്, എം.പി മധുസൂദനൻ, പി. അസീസ്, വി.വി വിനോദ് സംസാരിച്ചു. സുനിൽകുമാർ കൊട്ടറ സ്വാഗതവും പി.പി കുഞ്ഞികൃഷ്ണൻ നായർ നന്ദിയു. പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |