തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ.കരമന നെടുങ്കാട് മേലേമങ്ങാട്ട്കോണം ടി.സി 21/937/4 മേലേകുളച്ചിൽ വിള വീട്ടിൽ അർച്ചന.ബി.വിയെയാണ് (25)മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായി ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച്, യുവാവിന്റെ അച്ഛന്റെ പക്കൽ നിന്ന് പലദിവസങ്ങളിലായി ഗൂഗിൾ പേയിലൂടെ 63,380 രൂപയാണ് തട്ടിയെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |