
പാറശാല: ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പാറശാല ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.എസ്.ഹരികുമാറിന് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പവതിയാൻവിള സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.താര അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ സുനിൽ കുമാർ.വി,കെൻസിലാലി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപകുമാർ,എസ്.ഷീജ,ശ്രീനി.വി.ജെ,ജാസ്മിൻ,സബൂറാബീവി,രാജൻ,ഷീജ.ഡി.ടി,ഗിരിജകുമാരി,മെറ്റിൽഡ, അമ്പിളി,രാജി.ജെ,കുമാർ.ടി,വിനു.എസ്,അശോക് കുമാർ,വിജിമോൾ,ശാലിനി,കെ.രാജി,കുടുംബശ്രീ ചെയർപേഴ്സ്ൻ സുകുമാരി,ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രവീൺ.ടി.ജെ,പഞ്ചായത്ത് സൂപ്രണ്ട് ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |