പാലക്കാട്: വിശ്വാസ് (വിക്ടിംസ് ഇൻഫർമേഷൻ സെൻസിറ്റൈസേഷൻ, വെൽഫെയർ ആൻഡ് അസിസ്റ്റന്റ്സ് സൊസൈറ്റി) സംഘടനയുടെ നേതൃത്വത്തിൽ പാലക്കാട് എൻട്രി ഹോം ഫോർ ഗേൾസിലെ അന്തേവാസികൾക്ക് ഫാനുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബി. ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലക്ഷേമ സമിതി അംഗം ദീപ ജയപ്രകാശ് മുഖ്യാതിഥിയായി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറൽ അഡ്വ. പി.പ്രേം നാഥ്, എൻട്രി ഹോം മാനേജർ അഖില, ആശ്രയം റൂറൽ സൊസൈറ്റി പ്രതിനിധി പ്രഫുല്ലദാസ് എന്നിവർ സംസാരിച്ചു. അതിജീവിതരായ വിദ്യാർത്ഥിനികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് ഫാനുകൾ വിതരണം ചെയ്തതെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |