ആലപ്പുഴ: യു.ഡി.എഫ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാൻ. കോൺഗ്രസിന്റെ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തിയാകും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുക.
അരൂരിലേയും കോൺഗ്രസിന്റെയും വിജയത്തിൽ വലിയ സന്തോഷമാണുള്ളത്. കേരളത്തിലാകമാനം യു.ഡി.എഫിന് അനുകൂലതരംഗമുണ്ടായി. അത് അരൂരിലും പ്രതിഫലിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അരൂരിലെ യു.ഡി.എഫ്.നേതാക്കളും പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെയാണ് തുടക്കം മുതൽ പ്രവർത്തിച്ചതെന്നും അവർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |