
തിരുവനന്തപുരം: ജനവിധി ആദരവോടെ സ്വീകരിക്കുന്നു. ഇതൊരു അവസാനമല്ല, തുടർച്ചയായ പ്രവർത്തനത്തിനുള്ള തുടക്കമാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കൂടുതൽ ആത്മവിശ്വാസത്തോടെ എൽ.ഡി.എഫ് മുന്നോട്ടുപോകും. ശക്തമായി തിരിച്ചുവരും. തിരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യു.ഡി.എഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏതു നല്ല നടപടിയെയും പിന്തുണയ്ക്കും. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും.
തീർത്തും അപ്രതീക്ഷിതമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. എല്ലാവിധ എതിർ പ്രചാരണങ്ങൾക്കിടയിലും ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. മൂന്നാം ഭരണത്തുടർച്ചയെന്ന പ്രതീക്ഷ നിറവേറിയില്ലെങ്കിലും വലിയൊരു ജനവിഭാഗം എൽ.ഡി.എഫിനൊപ്പം ഉറച്ചുനിന്നത് ആത്മവിശ്വാസം നൽകുന്നു. തിരഞ്ഞെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കും. ജനവിധി മാനിച്ച് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ തയ്യാറാണ്. കേരള ജനതയുടെ വിശ്വാസം വീണ്ടെടുക്കുമെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |