
കല്ലറ: സ്‌കൂൾ തുറക്കാറായതോടെ തയ്യൽ തൊഴിലാളികൾ പ്രതീക്ഷയിൽ.റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് പകരം സ്കൂൾ യൂണിഫോം തയ്പ്പിച്ചു വാങ്ങിക്കുന്നതിനുള്ള തിരക്കിലാണ് രക്ഷിതാക്കൾ.രാവും പകലും തുന്നിയിട്ടും യൂണിഫോമുകളുടെ ഓർഡർ തീർക്കാൻ കഴിയാതെ വിഷമിക്കുകയാണ് പല തയ്യൽക്കാരും.ഉറക്കമിളച്ചും ജോലിയിൽ മുഴുകുന്നവരേറെയാണ്.ദിനംപ്രതി നിരവധി രക്ഷകർത്താക്കളും കുട്ടികളുമാണ് യൂണിഫോം തുണിയുമായി എത്തുന്നത്.പുതിയതായി രണ്ടു ജോഡിയെങ്കിലും ഓരോ കുട്ടിക്കും വാങ്ങണം.ഓരോ സ്‌കൂളിനും യൂണിഫോം വ്യത്യസ്തമാണെന്നതിനാൽ റെഡിമെയ്ഡ് വിപണിയിൽ നിന്നുള്ള വാങ്ങലും സാദ്ധ്യമല്ല.കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരെ ഏൽപ്പിക്കുകയാണ് മാതാപിതാക്കൾ.
യൂണിഫോമുകൾ മാത്രം
മറ്റ് തയ്യൽ ജോലികൾ തത്കാലത്തേക്ക് നിറുത്തി യൂണിഫോം തയ്ച്ചുകൊടുക്കുമെന്ന പ്രത്യേക ബോർഡ് തൂക്കിയവരുമുണ്ട്.സ്വകാര്യ സ്‌കൂളുകൾ,മൊത്തമായി തുണി വാങ്ങി കുട്ടികളുടെ അളവെടുത്ത ശേഷം ഏതെങ്കിലും ഒരു തയ്യൽക്കാരനെ ഏൽപ്പിക്കുകയാണ്.ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഒന്നിലേറെ സ്‌കൂളുകളുടെ കരാറെടുത്ത തയ്യൽക്കാരുമുണ്ട്.ദിവസക്കൂലിക്ക് ജോലിക്കാരെ നിറുത്തിയാണ് ഇവർ നിശ്ചിത സമയത്ത് ജോലി തീർക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഓർഡർ നൽകിയ പലർക്കും ജൂൺ പകുതിയോടെ മാത്രമേ യൂണിഫോം ലഭിക്കുകയുള്ളൂ .
തയ്യൽക്കൂലി വർദ്ധിച്ചു
ഷർട്ട്: 250 -300 രൂപ
പാന്റ്സ്: 300 - 400രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |