
കൊടുങ്ങല്ലൂർ: അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ 'മീറ്റ് യുവർ കളക്ടർ' പ്രോഗ്രാമിലൂടെ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രനുമായി സംവദിച്ചു. ജില്ലാ ഭരണകൂടത്തെക്കുറിച്ചും കളക്ടറേറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കളക്ടറാകാൻ വേണ്ട തയ്യാറെടുപ്പുകളെക്കുറിച്ചും കുട്ടികൾ ചോദിച്ചറിഞ്ഞു. വിദ്യാർത്ഥികളായ പി.എസ്. ഐഷ,എ.ജെ.വൈഗ, ഫിദ ഫാത്തിമ്മ, സാവിൻ,എൻ.എം. ആരോൺ, ആമിന ഫാത്തിമ്മ, പി.എ. ഖൈറുന്നീസ, അസീസ് മെഹ്ജ ബിൻ എന്നിവർ സംസാരിച്ചു. ജാസ്മിൻ ടീച്ചർ, പി.ടി.എ.കമ്മറ്റി അംഗം ജാസ്മിൻ സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |