
കയ്പമംഗലം: 365 ദിവസങ്ങൾ തുടർച്ചയായി എഴുതി ഇന്ത്യ ബുക്‌സ് ഓഫ് റെക്കാഡിൽ ഇടംപിടിച്ച സതീഷ് കുമാർ വിശാഖപട്ടണത്തിന്റെ പാട്ടോർമ്മകൾ @ 365 ന്റെ രണ്ടാം ഭാഗമായ 'മാനസ മൈനേ വരൂ ' എന്ന പുസ്തകം 9ന് രാവിലെ 11 ന് തൃശൂർ ലളിതകല അക്കാഡമിയിൽ പ്രകാശനം ചെയ്യും. തൃശൂർ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതി സംഘടിപ്പിക്കുന്ന പരിപാടി പ്രശസ്ത ഗാനരചയിതാവ് എം.ഡി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അമ്പിളി, ജയരാജ് വാര്യർ, ടി.ജി.രവി,കെ.രഘുനാഥൻ,കെ.ഉണ്ണികൃഷ്ണൻ തുടങ്ങി നിരവധിപേർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |