കൊല്ലം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന, ശാസ്താംകോട്ടയിലെ ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ, കുക്ക് (രണ്ട്), കുന്നത്തൂരിലെ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ കുക്ക്, പോരുവഴി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് കുക്ക്, വാച്ച് വുമൺ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: കുക്ക് പത്താം ക്ലാസ്, പ്രവൃത്തി പരിചയം, സർക്കാർ ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫുഡ് പ്രൊഡക്ഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുക്കിംഗിൽ അംഗീകൃത ഡിപ്ലോമ, വാച്ച്മാൻ/ വാച്ച് വുമൺ: എട്ടാം ക്ലാസ്, പ്രവൃത്തി പരിചയം അഭികാമ്യം. വാർഡൻ: പത്താം ക്ലാസ്, സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴിലുള്ള ഹോസ്റ്റലുകളിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തി പരിചയം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മേയ് 22ന് രാവിലെ 10ന് അഭിമുഖം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9188593589, 9605991661, 9747158501.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |