കായംകുളം: കായംകുളം എം.എസ്.എം കോളേജിനെയും നാല് അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തുകയും വധഭീഷണി സന്ദേശം ആയയ്ക്കുകയും ചെയ്ത കെ.എസ്.യു നേതാവും മുൻ വിദ്യാർത്ഥിയുമായ എ. മുഹമ്മദ് സുഹൈലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചു.
2021- 2024 കാലയളവിൽ എം.എസ്.എം കോളേജിൽ ബി.എ എക്കണോമിക്സ് കോഴ്‌സ് ജയിക്കാതെ പൂർത്തിയാക്കിയ ആളാണ് മുഹമ്മദ് സുഹൈൽ. ഈ കാലയളവിൽ നിരന്തരം അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്ന് നിരവധി പരാതികൾ കോളേജ് അധികൃതർ കായംകുളം പൊലീസിൽ നൽകിയിട്ടുണ്ട്. അതിനാൽ 2025ൽ ബി.എ ഹിസ്റ്ററിക്ക് ഈ വിദ്യാർത്ഥിക്ക് സ്പോർട്ട്സ് ക്വാട്ടയിൽ അലോട്ട്മെന്റ് ലഭിച്ചപ്പോൾ, കോളേജിന് അഡ്മിഷൻ സംബന്ധിച്ച തീരുമാനമെടുക്കാം എന്ന സർവകലാശാലയിൽ നിന്ന് ലഭിച്ച
ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് കൗൺസിൽ ഏകകണ്ഠമായി അഡ്മിഷൻ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇതിനെതിരെ വിദ്യാർത്ഥി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോളേജിന് അനുകൂലമായിരുന്നു വിധിയെന്നും അധികൃതർ പറഞ്ഞു.
അപകടകരമായ രീതിയിൻ ക്യാമ്പസിൽ വാഹനം ഓടിക്കുക, അക്രമം നടത്തുക, കോളേജ് അധികൃതരെ അസഭ്യം പറയുക തുടങ്ങിയ നിരവധി പരാതികൾ കായംകുളം പൊലീസിൽ നൽകിയിട്ടുണ്ടന്നും കോളേജ് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |