
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കടേശ്, വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളുടെ സന്ദർശനത്തിനിടെ ഇന്നലെ ഉച്ചയ്ക്കുശേഷം കന്റോൺമെന്റ് ഹൗസിലായിരുന്നു 5 മിനിറ്റ് നീണ്ട കൂടിക്കാഴ്ച. സതീശനെ ഫോണിൽ വിളിച്ച് എ.ഡി.ജി.പി സന്ദർശനാനുമതി തേടുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അധിക ചുമതലയും വെങ്കടേശാണ് വഹിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിൽ സതീശനെ അഭിനന്ദിക്കാനാണ് എ.ഡി.ജി.പി എത്തിയതെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |