
ചെന്നൈ: എ.എം.എം.കെ ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ നേരിട്ട് ഗവർണർ ആർലേക്കറെ കണ്ട് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി.
ടി.വി.കെ അദ്ധ്യക്ഷൻ വിജയ് ഇന്നലെ മൂന്നാം തവണയും ഗവർണർ ആർലേക്കറെ കണ്ടതിനുശേഷമായിരുന്നു ദിനകരന്റെ വരവ്. ദിനകരന്റെ പാർട്ടി വിജയ്‌ക്ക് പിന്തുണ നൽകുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ദിനകരൻ എടപ്പാടിക്കു വേണ്ടി കത്ത് നൽകിയത്.
ടി.വി.കെയോട് മത്സരിച്ചാണ് തന്റെ പാർട്ടി ഒരു സീറ്റിൽ വിജയിച്ചതെന്നും അതുകൊണ്ട് ടി.വി.കെയെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
പാർട്ടിയുടെ മന്നാർഗുഡി എം.എൽ.എ കാമരാജ് എടപ്പാടിയെ പിന്തുണയ്ക്കുന്നുവെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്തിൽ കാമരാജിന്റെ ഒപ്പും ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |