കൊച്ചി: തൃക്കാക്കര നൈപുണ്യ പബ്ലിക് സ്‌കൂൾ പി.ടി.എ സംഘടിപ്പിച്ച ആദ്യ പേരന്റ്‌സ് ക്രിക്കറ്റ് ലീഗിൽ പെരുമ്പളം ഗവ. എച്ച്.എസ് ജേതാക്കളായി. രാജഗിരി ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടും ഗാർഡിയൻ ഏഞ്ചൽ സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. അൽമിയ സോളാർ മാനേജിംഗ് ഡയറക്ടർ അൽ നിഷാൻ, പി.ടി.എ പ്രസിഡന്റ് കെ.ആർ. സിബിൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ലിബിൻ സാം പോൾ, റെജി ജേക്കബ്, ജോൺ സാമുവൽ, ഡോ. മുഹമ്മദ് അനീസ്, ജസ്റ്റസ് ജോസഫ്, ഫാ. ബിനു ജോസഫ് എന്നിവർ പങ്കെടുത്തു. സർക്കാർ, സ്വകാര്യ മേഖലകളിലെ ഒമ്പത് സ്കൂളുകളുടെ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
