DAY IN PICS
July 10, 2026, 08:24 am
Photo: എൻ.ആർ.സുധർമ്മദാസ്
ഭാരതീയ സംസ്കാരത്തിന്റെയും കലകളുടെയും പൈതൃകം യുവതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സ്പിക് മാക്കെ' കേരള ഘടകത്തിന്റെയും ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എളമക്കര ഭവൻസ് വിദ്യാമന്ദിർ സ്കൂളിൽ വിദ്യാർത്ഥികൾക്കായി കഥകളി ആസ്വാദനക്കളരിയും ദക്ഷയാഗം കഥകളി അവതരണവും നടന്നപ്പോൾ. പ്രശസ്ത കഥകളി ആചാര്യയും അവതാരകയുമായ അഡ്വ. രഞ്ജിനി സുരേഷ് കഥകളിയുടെ വേഷവിധാനം, മുദ്രകൾ, ഭാവങ്ങൾ, സംഗീതം എന്നിവയെല്ലാം കുട്ടികളെ പരിചയപ്പെടുത്തി.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com