HOME / GALLERY / SPORTS
ട്രാക്കിലാക്കാൻ.... കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ മത്സരിക്കുന്നവർ .കായികമേളക്കായി താൽക്കാലികമായി തയാറാക്കിയ ട്രാക്കിലാണ്‌ കായികതാരങ്ങൾ മത്സരിച്ചത്
ഏഷ്യൻ ഗെയിംസിൽ ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ എം . ശ്രീശങ്കറിൻ്റെ വീട്ടിൽ സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ അഭിനന്ദിക്കുന്നു സംസ്ഥാന കമ്മിറ്റി അംഗം എം. ബി. രാജേഷ്  ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷൻ ശ്രീശങ്കറിൻ്റെ  പിതാവ് എസ്. മുരളി എന്നിവർ സമീപം.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ കാലിക്കറ്റ് എഫ്.സിയുടെ ഫെഡ് റിക്ക് ഹെർനാന്റെ ഹെഡ്ഡറിലൂടെയുള്ള ഗോൾശ്രമം തടയുന്ന തിരുവനന്തപുരം കൊമ്പൻസ് താരം പൗലോ സെസാർ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ആദ്യ ഗോൾ നേടിയ കാലിക്കറ്റ് എഫ്സിയുടെ ക്യാപ്റ്റൻ കെ.പ്രശാന്ത്  സഹതാരം റിജോൺ ജോസിന്റെ ജഴ്‌സി ഉയർത്തി ആരാധകരെ കാണിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ റിജോൺ മരണപ്പെട്ടിരുന്നു.
ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡൽ നേടിയ വിദർശ കെ വിനോദ് ഭർത്താവും ട്രെയിനറുമായ മനു എസ് രവിയ്ക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോൾ സഹോദരൻ വിഷ്ണു കെ വിനോദ്, അച്ഛൻ വിനോദ് കെ.ഡി, അമ്മ അനിത വിനോദ് എന്നിവർക്കൊപ്പം
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ രാജ്യത്തിന് വേണ്ടി രണ്ട് വെള്ളി മെഡൽ നേടിയ വിദർശ കെ വിനോദ് തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയപ്പോൾ കായിക വകുപ്പ് നൽകിയ സ്വീകരണത്തെ തുടർന്ന് അമ്മ അനിത വിനോദിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടപ്പോൾ.ഭർത്താവും ട്രെയിനറുമായ മനു എസ് രവി സമീപം
ആക്ഷൻ...കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ തൗലു വിഭാഗത്തിൽ സബ് ജൂനിയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആൻഗസ് ജോസ് ഫോട്ടോ : ശ്രീകുമാർ ആലപ്ര
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ തൗലു ജൂനിയർ വിഭാഗത്തിൽ ദാവുഷിൽ സ്വർണ്ണം നേടുന്ന ആൻജോ വർഗീസ് ജോർജ്
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ തൗലു ജൂനിയർ വിഭാഗത്തിൽ ചാൻ ഗുക്‌വാനിൽ സ്വർണ്ണം നേടുന്ന ഏഞ്ചൽ റോസ് ജോർജ്
തൃശൂർ ജില്ലാ വുഷു അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ നിന്നും
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കെ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ മലപ്പുറം എഫ്.സിക്കെതിരെ ഫോഴ്സ കൊച്ചിയുടെ താരത്തിന്റെ മുന്നേറ്റം
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ വുഷു ചാമ്പ്യൻഷിപ്പിൽ സാൻഷു ജൂനിയർ വിഭാഗത്തിൽ എം.ഗിരിലക്ഷ്‌മിയും ഇ.എസ്.സമുദ്രയും മത്സരിക്കുന്നു.ഗിരിലക്ഷ്‌മി ജയിച്ചു
നീന്തി കുതിച്ച്...തൃശൂർ ജില്ലാ സ്കൂൾ കായികമേളയുടെ ഭാഗമായി അക്കോട്ടിക്സ് കോംപ്ലക്സിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിലെ 4×100 മീറ്റർ മെഡ്‌ലി റിലേ മത്സരത്തിനിടെ.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ നീരജ മനോജ്, 16 വയസിൽ താഴെ,80മീറ്റർ ഹർഡിൽസ്,ഒന്നാം സ്ഥാനം സെൻ്റ്. മേരീസ് ജി.എച്ച്.എസ്.എസ്,കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ-20 ആൺകുട്ടികളുടെ 100 മീറ്ററിൽ ജെസ്ബിൻ ജെയിംസ് (എസ്ബി.കോളേജ് ,ചങ്ങനാശേരി ) ഒന്നാം സ്ഥാനം നേടുന്നു.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വിഷ്ണു ഷൈജു, 20 വയസിൽ താഴെ വിഭാഗത്തിൽ ലോംഗ് ജമ്പ്,ഒന്നാം സ്ഥാനം,എസ്.ബി.കോളേജ് ചങ്ങനാശേരി
ഹൈജമ്പ്, ഒന്നാം സ്ഥാനം... കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ അശ്മിക സി.പി , 18 വയസിൽ താഴെ വിഭാഗം ഹൈജമ്പ്, ഒന്നാം സ്ഥാനം, എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ദീപക് എസ് വിശ്വം, പുരുഷ വിഭാഗം, ലോംഗ് ജമ്പിൽ ഒന്നാം സ്ഥാനം എസ് ബി കോളേജ് ചങ്ങനാശേരി
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ മിൻസാര പ്രസാദ്, 20 വയസിൽ താഴെ വിഭാഗം, ,ഹൈജമ്പ്,ഒന്നാം സ്ഥാനം എസ്.ഡി.കോളേജ്, കാഞ്ഞിരപ്പള്ളി
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന ലെജൻഡ്സ് ബ്രസീലും ഇന്ത്യൻ ഓൾസ്റ്റാർസും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
  TRENDING THIS WEEK
കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പ്രവർത്തനങ്ങളുടെ ഭാഗമായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ ദൂരസഞ്ചാര വകുപ്പ്, കേരള ലൈസൻസ്ഡ് സർവീസ് ഏരിയയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന ശുചീകരണ പ്രവർത്തനം
തൃശൂർ കോർപറേഷൻ കൗൺസിലിൽ തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെ  അക്വാറ്റിക് കോപ്ലക്സിൻ്റെ താൽക്കാലിക തകര ഷീറ്റ് വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ  ഭരപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ശ്രീമുദ്ര ദേശീയ നൃത്തോത്സവത്തിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദ് വീട്ടിലെത്തിയപ്പോൾ സന്തോഷം പങ്കുവെക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നു. അച്ഛൻ വിനോദ് കൊച്ചാലുങ്കൽ,​ അമ്മ അനിത വിനോദ്,​ ഭർത്താവ് മനു എസ്. രവി എന്നിവർ സമീപം
സൂര്യാസ്തമയ സമയത്ത്  ആകാശം മുഴുവൻ പർപ്പിൾ, പിങ്ക് നിറമായപ്പേൾ   സൂര്യപ്രകാശം അന്തരീക്ഷത്തിലെ കട്ടിയുള്ള വായുപാളികളിലൂടെ കടന്നുപോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം കൂടുതൽ ചിതറിപ്പോകുകയും  തരംഗദൈർഘ്യം കൂടിയ ചുവപ്പ്, പിങ്ക് വെളിച്ചം നമ്മുടെ കണ്ണുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിറങ്ങൾ ഉണ്ടാകുന്നത് തൃശൂർ മണ്ണുത്തിയിൽ നിന്നൊരു ദൃശ്യം
ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന എറണാകുളം ഡർബാർ ഹാളിന് സമീപത്തെ റോഡ് തകർന്നിട്ട് നാളുകളേറെയായി. പശ്ചാത്തലത്തിൽ മെട്രൊ ട്രെയിനും കാണാം
ബാപ്പുജി സ്മരണയിൽ....ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന വിദ്യാർത്ഥിനികൾ
ടെൻഷൻ വേണ്ട ... ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം.സാബുമാത്യു ഡി.വൈ.എസ്.പി കെ.ജി.അനീഷുമായി സംസാരിക്കുന്നു. എസ്.ഐ വി.എസ്.ഗിരീഷ് കുമാറും വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസും സമീപം. മന്ത്രിമാരെ പ്രതിപക്ഷ പാർട്ടികൾ തടയുന്നതിനാൽ കനത്ത പൊലീസ് വലയത്തിലായിരുന്നു നഗരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com