TRENDING THIS WEEK
കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പ്രവർത്തനങ്ങളുടെ ഭാഗമായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ ദൂരസഞ്ചാര വകുപ്പ്, കേരള ലൈസൻസ്ഡ് സർവീസ് ഏരിയയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന ശുചീകരണ പ്രവർത്തനം
തൃശൂർ കോർപറേഷൻ കൗൺസിലിൽ തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെ അക്വാറ്റിക് കോപ്ലക്സിൻ്റെ താൽക്കാലിക തകര ഷീറ്റ് വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ ഭരപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ശ്രീമുദ്ര ദേശീയ നൃത്തോത്സവത്തിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
വിദർശ വിനോദ് - അച്ഛൻ വിനോദ് അമ്മ അനിത - കഴുത്തിൽ മെഡൽ അണിയിച്ചപ്പോൾ
വിദർശ വിനോദ് - അച്ഛൻ വിനോദ് അമ്മ അനിത - കഴുത്തിൽ മെഡൽ അണിയിച്ചപ്പോൾ
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദ് വീട്ടിലെത്തിയപ്പോൾ സന്തോഷം പങ്കുവെക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നു. അച്ഛൻ വിനോദ് കൊച്ചാലുങ്കൽ, അമ്മ അനിത വിനോദ്, ഭർത്താവ് മനു എസ്. രവി എന്നിവർ സമീപം
സൂര്യാസ്തമയ സമയത്ത് ആകാശം മുഴുവൻ പർപ്പിൾ, പിങ്ക് നിറമായപ്പേൾ സൂര്യപ്രകാശം അന്തരീക്ഷത്തിലെ കട്ടിയുള്ള വായുപാളികളിലൂടെ കടന്നുപോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം കൂടുതൽ ചിതറിപ്പോകുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, പിങ്ക് വെളിച്ചം നമ്മുടെ കണ്ണുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിറങ്ങൾ ഉണ്ടാകുന്നത് തൃശൂർ മണ്ണുത്തിയിൽ നിന്നൊരു ദൃശ്യം
ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന എറണാകുളം ഡർബാർ ഹാളിന് സമീപത്തെ റോഡ് തകർന്നിട്ട് നാളുകളേറെയായി. പശ്ചാത്തലത്തിൽ മെട്രൊ ട്രെയിനും കാണാം
ബാപ്പുജി സ്മരണയിൽ....ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന വിദ്യാർത്ഥിനികൾ
ടെൻഷൻ വേണ്ട ... ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം.സാബുമാത്യു ഡി.വൈ.എസ്.പി കെ.ജി.അനീഷുമായി സംസാരിക്കുന്നു. എസ്.ഐ വി.എസ്.ഗിരീഷ് കുമാറും വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസും സമീപം. മന്ത്രിമാരെ പ്രതിപക്ഷ പാർട്ടികൾ തടയുന്നതിനാൽ കനത്ത പൊലീസ് വലയത്തിലായിരുന്നു നഗരം