ലോകകപ്പ് ഫുട്ബാളിൻ്റെ ആവേശത്തിൽ തൃപ്രയാർ പാലത്തിന് താഴെ പുഴയിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറിൻ്റെയും കട്ടൗട്ടിനരികിൽ കൂടി മീൻ പിടക്കാൻ വഞ്ചിയിൽ പോകുന്നയാൾ
തൃശൂർ ലേബർ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അംഗങ്ങൾക്ക് നേരെ പൊലിസ് ലാത്തി വീശി എന്നാരോപ്പിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രവർത്തകർ കരിദിനമാചരിച്ച് തൃശൂർ കളക്ട്രേറ്റിന് മുൻപിൻ പ്രതിഷേധിക്കുന്നു
മൺസൂൺ കാലവർഷത്തിന്റെ വരവറിയിച്ച് ആകാശം കറുത്തിരുളുന്നതിന് മുന്നോടിയായി സന്ധ്യാകാശത്തിന്റെ പശ്ചാത്തലത്തിൽ കായൽപരപ്പിൽ കയാക്കിംഗ് നടത്തുന്ന വിനോദസഞ്ചാരികൾ. പള്ളാത്തുരുത്തിയിൽ ദൃശ്യം
ഇന്ന് ലോക പരിസ്ഥിതി ദിനം... മനുഷ്യൻ ഉപേക്ഷിച്ചു പോകുന്ന ഇടങ്ങളെപ്പോലും പ്രകൃതി മനോഹരമായി തിരിച്ചുപിടിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ആലപ്പുഴ സീവ്യൂ വാർഡിലെ റോഡരികിലെ കെട്ടിടം. ഉപയോഗശൂന്യമായ കെട്ടിടത്തിന്റെ മേൽക്കൂരയും ചുവരുകളും വള്ളിച്ചെടികളാൽ മൂടിയിരിക്കുകയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ഹരിതഭംഗി
തൃശൂർ പൂച്ചെട്ടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ തകർന്ന വീട്ടിൽ നിന്നും പു തുണികളും മറ്റും സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ട് വരുന്ന എട്ടാം ക്ലാസിൽ പഠിക്കുന്ന മീനാക്ഷി അഛൻ പ്രേംദാസ് അമ്മ അജിത എന്നിവർ
ഇന്ന് ലോക സമുദ്ര ദിനം... കടൽത്തീരങ്ങളിൽ കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തെയും ജീവജാലങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയാണ്. ആലപ്പുഴ ബീച്ചിലേക്ക് അടിച്ചുകയറിയ കടൽപതക്ക് അടുത്ത് തീരത്തടിഞ്ഞ പ്ലാസ്റ്റിക് കുപ്പിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടൽച്ചിപ്പികൾ (ഗൂസ് ബാർനക്കിൾസ്) പ്ലാസ്റ്റിക്കിനെ തങ്ങളുടെ താൽക്കാലിക താവളമാക്കിയിരിക്കുന്ന കാഴ്ച
തൃശൂർ വില്ലടത്ത്  ഉണ്ടായ മിന്നൽ ചുഴലിയിൽ പറന്ന് താഴേക്ക് പതിച്ച തകരഷീറ്റ്
തൃശൂർ പൂച്ചെട്ടിയിൽ ഇന്നലെ കാലത്തുണ്ടായ മിന്നൽ ചുഴലി കാറ്റിൽ ഭവൻസ് സ്‌കൂളിലേയ്ക്ക് കുട്ടികളെ കൊണ്ട് വന്ന് ഇറക്കുന്നതിനിടെ വാഹനങ്ങളുടെ മുകളിലേക്ക് വൻ മരങ്ങൾ കടപുഴകി വീണപ്പോൾ
കെ മുരളീധരൻ മന്ത്രിയായ ശേഷം വീണ്ടും സജീവമായി തൃശൂർ പൂങ്കുന്നം മുരളി മന്ദിരം മന്ത്രി ഇവിടെ വരുന്ന ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒന്ന് കാണുവനായി എത്തുന്നവരുടെ വൻ തിരക്കാണ്
കേരളകൗമുദിയും  മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സി.കെ മേനോൻ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ ഗുരുവായൂർ രുക്മിണി റിജൻസിയിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ -കൊച്ചി യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ,റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻ ഫോഴ്സമെൻ്റ് )എം.വി.ഐ പി. വി ബിജു , മോട്ടോർ വെഹിക്കിൾ ജോയിൻ്റ് അർ.ടി.ഒ എം.രമേശ് , അസി. പൊലീസ് കമ്മീഷണർ വി. സുരേഷ്, മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ് എന്നിവർ സമീപം
കാലവർഷത്തെ സ്വാഗതം ചെയ്ത് കനത്ത മഴ പെയ്യാൻ ഉരുണ്ട് കൂടിനിൽക്കുന്ന കാർമേഘങ്ങൾ വകവെക്കാതെ കയർ ഭൂവസ്ത്രം വിരിച്ച വഴിയി ലൂടെ വീട്ടിലേയ്ക്ക് പോകുന്ന യുവാവ് തൃശൂർ പുള്ളിൽ നിന്നൊരു ദൃശ്യം
കനത്ത മഴയിൽ റെയിൻകോട്ടിട്ട് കുഴിയെടുക്കുന്ന തൊഴിലാളികൾ തൃശൂർ ഒളരിയിൽ നിന്നൊരു ദൃശ്യം
ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ കണ്ണംകുളങ്ങരയിൽ സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ബോർഡ്
ലോകകപ്പ് ഫുട്ബാൾ കളിയുടെ ആവേശത്തിൽ തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഗോളാരവം  ഫുട്‌ബാള്‍ ലീഗിന്റെ പ്രഖ്യാപനം അർജ്ജൻ്റീന ടീമിൻ്റെ ജഴ്സി അണിഞ്ഞ് പന്തടിച്ച് ഉദ്ഘാടനം ചെയ്യുന്ന മന്ത്രി ഒ.ജെ ജനീഷ്  പ്രസ് ക്ലബ് സെക്രട്ടറി രജ്ഞിത്ത് ബാലൻ, പ്രസിഡൻ്റ് എം.ബി ബാബു തുടങ്ങിയവർ
ആദ്യം മുണ്ട്... തൃശൂർ വടക്കേ മഠം ബ്രഹ്മസ്വം വേദപാഠശാലയിലെ പ്രവേശനോത്സവത്തിന് ശേഷം സൈക്കിളിൽ കയറുന്നതിന് മുൻപ് തൻ്റെ മുണ്ട് നേരെയാക്കുന്ന വൈദിക വിദ്യാർത്ഥി നൂറുകണക്കിന് വർഷങ്ങളായി വേദപഠനം നടത്തിവരുന്ന ഇന്ത്യയിലെ ഏറ്റവും പുരാതനമായ സ്ഥാപനമാണ്.
ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന് വേണ്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി അനുവദിച്ച നൽകിയ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് താടി സെറ്റ് ചെയ്ത് എത്തിയ കേന്ദ്ര മന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ
ഇനി വിദ്യാലയമുറ്റത്ത് ...തൃശൂർ അരണാട്ടുകര ഗവ.യു പി സ്കൂളിലെ പ്രവേശനോത്സവത്തിൽ അമ്മയെ കാണാതെ കരയുന്ന കുട്ടി .
കളിയാരവം ...തൃശൂർ ഇൻഫന്റ് ജീസസ് ഗേൾസ് ഹൈ സ്കൂളിൽ ഇന്നലെ നടന്ന പ്രവേശനോത്സവത്തിൽ നിന്നും.
സ്‌കൂൾ പ്രവേശനത്തിൻ്റെ ഭാഗമായി തൃശൂർ കൂർക്കഞ്ചേരി ജെപിഎച്ച് എസ് സ്‌കൂളിലെ സംഗീത അദ്ധ്യാപിക സിമത്ത് ജോയ് ഇടശ്ശേരിയുടെ പൂതപാട്ടിലെ കരിപൂതത്തിൻ്റെ വേഷമണിഞ്ഞ് നവാഗതരായ വിദ്യാർത്ഥികളെ സ്വീകരിക്കുന്നു
എ.ഐ.ടി.യു.സി ദേശീയ കൗൺസിൽ തൃശൂർ ടൗൺഹാളിൽ സംഘടന ജനറൽ സെകട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യുന്നു കെ.പി രാജേന്ദ്രൻ , രാമേന്ദ്രകുമാർ,കെ.ജി ശിവാനന്ദൻ ,ടി. ജെ ആഞ്ചലോസ് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
മൺസൂൺ കാലവർഷത്തിന്റെ വരവറിയിച്ച് ആകാശം കറുത്തിരുളുന്നതിന് മുന്നോടിയായി സന്ധ്യാകാശത്തിന്റെ പശ്ചാത്തലത്തിൽ കായൽപരപ്പിൽ കയാക്കിംഗ് നടത്തുന്ന വിനോദസഞ്ചാരികൾ. പള്ളാത്തുരുത്തിയിൽ ദൃശ്യം
ശക്തമായ കാറ്റിലും മഴയിലും പാലക്കാട് ശ്രീകൃഷ്ണപുരം ആറ്റശ്ശേരി ഭാഗത്ത് മുഹമ്മദ് അലിയുടെ വീടിൻ്റെ മേൽകൂര കാറ്റിൽ പറന്ന്പോയ നിലയിൽ.
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ ചെല്ലാനം പഞ്ചായത്തിലെ കണ്ടക്കടവിൽ നിന്നുള്ള കാഴ്ച
2026 ഫിഫ ലോകകപ്പിനുള്ള ആവേശത്തോടനുബന്ധിച്ച് ചെല്ലാനം ബസാറിൽ സ്ഥാപിച്ച ലയണൽ മെസിയുടെ 25 അടി ഉയരമുള്ള കട്ടൗട്ട്
പാലക്കാട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോപ് ഇൻ ടൗൺ ഹാളിൽ ജില്ലയിലെ മന്ത്രിമാർക്കും എം .എൽ. എമാർക്കും നൽകിയ സ്വീകരണം ഉദ്ഘാടനം നിർവ്വഹിക്കാൻയത്തിയ മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അബ്ദൂൾ സമദ് സമദാനി എം.പി രമേഷ് പിഷാരടിക്ക് ഹസ്ത ദാനം ചെയ്യുന്നു.മന്ത്രി കെ. എ. തുളസി സമീപം പിഷാരടിക്ക് ഹസ്ത ദാനം ചെയ്യുന്നു.മന്ത്രി കെ. എ. തുളസി സമീപം
ആലപ്പുഴ നഗരത്തിൽ ഇന്നലെ പെയ്ത മഴ ആസ്വദിച്ച് നടന്നുനീങ്ങുന്നവർ. ജനറൽ ആശുപത്രി ജംഗ്‌ഷന് സമീപത്തു നിന്നുള്ള ദൃശ്യം
ആലപ്പി വാട്ടർ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഡ്രാഗൺ ബോട്ടിൽ തുഴച്ചിൽ പരിശീലനം നടത്തുന്ന കുട്ടികൾ. ചുങ്കത്ത് നിന്നുള്ള ദൃശ്യം
പാലക്കാട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോപ് ഇൻ ടൗൺ ഹാളിൽ ജില്ലയിലെ മന്ത്രിമാർക്കും എം .എൽ. എമാർക്കും നൽകിയ സ്വീകരണം ഉദ്ഘാടനം നിർവ്വഹിക്കാൻയത്തിയ മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അബ്ദൂൾ സമദ് സമദാനി എം.പിയും രമേഷ് പിഷാരടിയും സൗഹൃദ സംഭാഷണത്തിൽ.മന്ത്രിമാരായ കെ. എ. തുളസി, എൻ. ഷംസുദ്ധീൻ, സുമേഷ് അച്യുതൻ എം.എൽ.എ എന്നിവർ സമീപം
ആലപ്പുഴ കളർകോട് ടെംബിൾ ഓഫ് ഇംഗ്ലീഷ് സ്കൂളിന്റെ തിണ്ണയിൽ വിതറിയ മണലിൽ കുഞ്ഞുങ്ങളെ അക്ഷരം എഴുതിക്കുന്ന ഇന്ദിരാമ്മ
തൃശൂർ പൂച്ചെട്ടിയിൽ ഉണ്ടായ മിന്നൽ ചുഴലിയിൽ തകർന്ന വീട്ടിൽ നിന്നും പു തുണികളും മറ്റും സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ട് വരുന്ന എട്ടാം ക്ലാസിൽ പഠിക്കുന്ന മീനാക്ഷി അഛൻ പ്രേംദാസ് അമ്മ അജിത എന്നിവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com