മുഖ്യമന്ത്രി വി.ഡി.സതീശൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശം സന്ദർശിക്കുന്നു. മന്ത്രിമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, വയനാട് എസ്.പി എസ്.ദേവമനോഹർ, ഡി.ഐ.ജി. കെ.കാർത്തിക് തുടങ്ങിയവർ സമീപം
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
  TRENDING THIS WEEK
കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പ്രവർത്തനങ്ങളുടെ ഭാഗമായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ ദൂരസഞ്ചാര വകുപ്പ്, കേരള ലൈസൻസ്ഡ് സർവീസ് ഏരിയയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന ശുചീകരണ പ്രവർത്തനം
തൃശൂർ കോർപറേഷൻ കൗൺസിലിൽ തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെ  അക്വാറ്റിക് കോപ്ലക്സിൻ്റെ താൽക്കാലിക തകര ഷീറ്റ് വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ  ഭരപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ശ്രീമുദ്ര ദേശീയ നൃത്തോത്സവത്തിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദ് വീട്ടിലെത്തിയപ്പോൾ സന്തോഷം പങ്കുവെക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നു. അച്ഛൻ വിനോദ് കൊച്ചാലുങ്കൽ,​ അമ്മ അനിത വിനോദ്,​ ഭർത്താവ് മനു എസ്. രവി എന്നിവർ സമീപം
സൂര്യാസ്തമയ സമയത്ത്  ആകാശം മുഴുവൻ പർപ്പിൾ, പിങ്ക് നിറമായപ്പേൾ   സൂര്യപ്രകാശം അന്തരീക്ഷത്തിലെ കട്ടിയുള്ള വായുപാളികളിലൂടെ കടന്നുപോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം കൂടുതൽ ചിതറിപ്പോകുകയും  തരംഗദൈർഘ്യം കൂടിയ ചുവപ്പ്, പിങ്ക് വെളിച്ചം നമ്മുടെ കണ്ണുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിറങ്ങൾ ഉണ്ടാകുന്നത് തൃശൂർ മണ്ണുത്തിയിൽ നിന്നൊരു ദൃശ്യം
ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന എറണാകുളം ഡർബാർ ഹാളിന് സമീപത്തെ റോഡ് തകർന്നിട്ട് നാളുകളേറെയായി. പശ്ചാത്തലത്തിൽ മെട്രൊ ട്രെയിനും കാണാം
ബാപ്പുജി സ്മരണയിൽ....ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന വിദ്യാർത്ഥിനികൾ
ടെൻഷൻ വേണ്ട ... ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം.സാബുമാത്യു ഡി.വൈ.എസ്.പി കെ.ജി.അനീഷുമായി സംസാരിക്കുന്നു. എസ്.ഐ വി.എസ്.ഗിരീഷ് കുമാറും വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസും സമീപം. മന്ത്രിമാരെ പ്രതിപക്ഷ പാർട്ടികൾ തടയുന്നതിനാൽ കനത്ത പൊലീസ് വലയത്തിലായിരുന്നു നഗരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com