എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസിനോടനുബന്ധിച്ച് നടന്ന തെയ്യം
എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി ചുണ്ടൻവള്ളങ്ങൾ അണിനിരന്ന മാസ്ഡ്രില്ലിൽ നിന്ന്
എറണാകുളം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ചാമ്പ്യൻസ് ബോട്ട് ലീഗിൽ ചുണ്ടൻവള്ളങ്ങൾ അണിനിരന്നപ്പോൾ
മഴയത്തോട്ടം.... കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളക്കിടയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മഴ പെയ്‌തെപ്പോൾ ഓടി സുരക്ഷിത സ്ഥാനത്തേക്ക് പോകുന്ന കായിക താരങ്ങൾ
റൺ ബേബി റൺ .... കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ 400 മീറ്റർ ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥിയെ കൂടെ ഓടി പ്രോത്സാഹിപ്പിക്കുന്നു
കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് ചടങ്ങിൽ നടൻ ബിനീഷ് കോടിയേരി, ഷെഫ് സുരേഷ് പിള്ള. ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ഇൻഫ്ളുവൻസർ റജില റഡ്യാർ, നടി മേഘ മാത്യു, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം, റീജണൽ ഡയറക്ടർ സുധീഷ് ചെറിയിൽ എന്നിവർ സമീപം
എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യാനെത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുന്നിൽ റോബോട്ട് ട്രാഫിക് സിഗ്നലുകൾ കാണിക്കുന്നു ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ടി.വി. രവിചന്ദ്രൻ, സൈബർ സെക്യൂരിറ്റി ഡി.ജി.പി മനോജ് എബ്രഹാം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ചല്ല ശ്രീനിവാസുലു സെട്ടി തുടങ്ങിയവർ സമീപം
കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് നടക്കുന്ന എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിന് മുന്നിൽ വേദിക്ക് മുന്നിൽ സ്ഥാപിച്ച കൂറ്റൻ ട്രോജൻ കുതിര
കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് 'പ്രയത്ന ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ' സംഘടിപ്പിച്ച മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള 'ഹൗ ഈസ് കൊച്ചി ഫീലിംഗിനോടനുബന്ധിച്ച് നടന്ന ഫ്ലാഷ് മോബ്
എറണാകുളം ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ കൊക്കൂൺ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് കോൺഫറൻസ് ഡ്രംസ് കൊട്ടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ടി.വി. രവിചന്ദ്രൻ, വിജിലൻസ് മേധാവി മനോജ് എബ്രഹാം തുടങ്ങിയവർ സമീപം
കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് ജൂഡോ 43 കിലോഗ്രാം ജൂനിയർ പെൺകുട്ടികളുടെ ഫൈനലിൽ എറണാകുളത്തിന്റെ ഏഞ്ചലാ ജോയ് കോഴിക്കോടിന്റെ ഷെസ സിയെ നേരിടുന്നു. മത്സരത്തിൽ ഏഞ്ചലാ ജോയ് വിജയിച്ചു
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ കനത്തവേനലിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യൻ പ്രധാനമന്ത്രിയായും തുടർച്ചയായി അധികാരത്തിൽ വന്നതിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിൽ നടത്തിയ ജ്യോതി പ്രയാണ യാത്ര.
കാഞ്ഞിരപ്പള്ളി സെന്റ്.ഡോമിനിക്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ നൂറ് മീറ്റർ ഓട്ടത്തിൽ ശ്രീഹരി.സി.ബിനു ഒന്നാം സ്ഥാനം നേടുന്നു,ഗവ.വി എച്ച്.എസ്.എസ്,മുരിക്കുംവയൽ
മഴയാ വിട്ടോ...മഴ പെയ്തപ്പോൾ ഓടി പോകുന്ന തെരുവ് നായകൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
സി.പി.എം കോഴിക്കോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് തുടക്കം കുറിച്ച് മുതിർന്ന നേതാവ് സി ഭാസ്കരൻ പതാക ഉയർത്തുന്നു. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സമീപം.
ഒറ്റയ്ക്കാവുമോ..! കോഴിക്കോട് തുടങ്ങിയ വിപുലീകൃത ജില്ലാകമ്മറ്റിയിൽ മുഴുവൻസമയ നിരീക്ഷകനായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായിവിജയൻ കമ്മറ്റി നടക്കുന്ന എ.കെ.ജി ഓഡിറ്റോറിയത്തിലെ സീറ്റിൽ ഇരിക്കുന്നു.
എറണാകുളം ദർബാർ ഹാൾ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഫോട്ടോഗ്രാഫർ താഹ മുഹമ്മദിന്റെ ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്യാനെത്തിയ അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങൾ നോക്കിക്കാണുന്നു. താഹ മുഹമ്മദ് സമീപം
ചങ്ങമ്പുഴ പാർക്കിനും ഇടപ്പളിക്കും ഇടയിൽ പില്ലർ നമ്പർ 448ന്റെ പൈൽക്യാപ്പിന് ചുറ്റും റോഡ് ഇടിഞ്ഞു താഴ്ന്ന നിലയിലെ കാഴ്ച്ച
വൈറ്റില മൊബിലിറ്റി ഹബ്ബിൽ സപ്ലൈകോ പുതുതായി ആരംഭിച്ച കൺവീനിയൻസ് സ്റ്റോർ 'സപ്ലൈ ഗോ' ആദ്യ സ്റ്റോറിന്റെ ഉദ്‌ഘാടനം നിർവഹിച്ച മന്ത്രി അനൂപ് ജേക്കബ് സ്റ്റോർ നോക്കിക്കാണുന്നു. ടി.ജെ. വിനോദ് എം.എൽ.എ സമീപം
  TRENDING THIS WEEK
കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ പ്രവർത്തനങ്ങളുടെ ഭാഗമായി അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് എസ്. അജിത് കുമാറിന്റെ നേതൃത്വത്തിൽ ദൂരസഞ്ചാര വകുപ്പ്, കേരള ലൈസൻസ്ഡ് സർവീസ് ഏരിയയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന ശുചീകരണ പ്രവർത്തനം
തൃശൂർ കോർപറേഷൻ കൗൺസിലിൽ തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ ഗെയിംസിനിടെ  അക്വാറ്റിക് കോപ്ലക്സിൻ്റെ താൽക്കാലിക തകര ഷീറ്റ് വീണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ  ഭരപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കുന്ന ശ്രീമുദ്ര ദേശീയ നൃത്തോത്സവത്തിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ അവതരിപ്പിച്ച മോഹിനിയാട്ടത്തിൽ നിന്ന്
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
വിദർശ വിനോദ് - അച്ഛൻ വിനോദ്  അമ്മ അനിത - കഴുത്തിൽ മെഡൽ  അണിയിച്ചപ്പോൾ
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടിയ കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദ് വീട്ടിലെത്തിയപ്പോൾ സന്തോഷം പങ്കുവെക്കാനെത്തിയ ബന്ധുക്കൾക്കൊപ്പം സെൽഫിയെടുക്കുന്നു. അച്ഛൻ വിനോദ് കൊച്ചാലുങ്കൽ,​ അമ്മ അനിത വിനോദ്,​ ഭർത്താവ് മനു എസ്. രവി എന്നിവർ സമീപം
സൂര്യാസ്തമയ സമയത്ത്  ആകാശം മുഴുവൻ പർപ്പിൾ, പിങ്ക് നിറമായപ്പേൾ   സൂര്യപ്രകാശം അന്തരീക്ഷത്തിലെ കട്ടിയുള്ള വായുപാളികളിലൂടെ കടന്നുപോകുമ്പോൾ തരംഗദൈർഘ്യം കുറഞ്ഞ നീല വെളിച്ചം കൂടുതൽ ചിതറിപ്പോകുകയും  തരംഗദൈർഘ്യം കൂടിയ ചുവപ്പ്, പിങ്ക് വെളിച്ചം നമ്മുടെ കണ്ണുകളിലേക്ക് നേരിട്ട് എത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഈ നിറങ്ങൾ ഉണ്ടാകുന്നത് തൃശൂർ മണ്ണുത്തിയിൽ നിന്നൊരു ദൃശ്യം
ദിനം പ്രതി നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന എറണാകുളം ഡർബാർ ഹാളിന് സമീപത്തെ റോഡ് തകർന്നിട്ട് നാളുകളേറെയായി. പശ്ചാത്തലത്തിൽ മെട്രൊ ട്രെയിനും കാണാം
ബാപ്പുജി സ്മരണയിൽ....ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന വിദ്യാർത്ഥിനികൾ
ടെൻഷൻ വേണ്ട ... ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജില്ലാ പൊലീസ് മേധാവി കെ.എം.സാബുമാത്യു ഡി.വൈ.എസ്.പി കെ.ജി.അനീഷുമായി സംസാരിക്കുന്നു. എസ്.ഐ വി.എസ്.ഗിരീഷ് കുമാറും വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസും സമീപം. മന്ത്രിമാരെ പ്രതിപക്ഷ പാർട്ടികൾ തടയുന്നതിനാൽ കനത്ത പൊലീസ് വലയത്തിലായിരുന്നു നഗരം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com