
കൊച്ചി: ലോക യുവത്വത്തിന്റെ 80 ശതമാനവും ഇന്ത്യയിലാകാൻ പോകുന്ന കാലത്ത് നമ്മുടെ സ്വപ്നവും പ്രതീക്ഷയും യുവതയിലാണെന്ന് കേന്ദ്ര മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ പറഞ്ഞു. തൃക്കാക്കര ഭാരത മാതാ കോളേജിൽ 22-ാമത് കർദിനാൾ ജോസഫ് പാറേക്കാട്ടിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. ജോയ്‌സ് കൈതക്കോട്ടിൽ അദ്ധ്യക്ഷനായി, കോളേജ് മാനേജർ ഡോ. അബ്രഹാം ഓലിയപ്പുറത്ത്, പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അസി. ഡയറക്ടർ ഫാ. സെൻ കല്ലുങ്കൽ, അക്കാഡമിക് ഡയറക്ടർ ഡോ. കെ.എം. ജോൺസൺ, വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, കൺവീനർ എൽസാ മേരി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |