
പറവൂർ: കെടാമംഗലം സദാനന്ദൻ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പുരസ്കാര സമർപ്പണവും കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ആലപ്പി ഋഷികേശ് അദ്ധ്യക്ഷനായി. വയലാർ ശരത്ചന്ദ്ര വർമ്മ, സൂരജ് സത്യൻ, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ്, മനോജ് കെടാമംഗലം, ഫാ. തോമസ് കൊളേരിക്ക, ഇക്ബാൽ അസ്ലമി, മുതുകുളം സോമനാഥ്, സിനീഷ് ചന്ദ്രൻ, കെ.പി.എ.സി സജീവ്, വഞ്ചിയൂർ പ്രവീൺകുമാർ, പ്രമോദ് മാള, രാജേഷ് പറവൂർ, വിനോദ് കെടാമംഗലം എന്നിവർ പ്രസംഗിച്ചു. കാരേറ്റ് ജയകുമാർ, ബിജു ജയാനന്ദൻ, ഒ.യു. ബഷീർ, സജീവ് മാനടിയിൽ, ഉഷാധരൻ, സൈനൻ കെടാമംഗലം, നരിക്കൽ രാജീവ്കുമാർ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |