
ആലപ്പുഴയിൽ നിന്ന് ആരിഫിനെ ഇറക്കിയിട്ടും ആലുവ യു.ഡി.എഫിനൊപ്പം തന്നെ നിന്നു. നാലാം വട്ടവും കോൺഗ്രസ് നേതാവും നാട്ടുകാരനുമായ അൻവർ സാദത്തിനെ കൈവിട്ടില്ല. 29,143 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷവും നേടി. പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങിയപ്പോൾ മുതൽ ഒരോ ഘട്ടത്തിലും അൻവർ സാദത്ത് മുന്നിൽ തന്നെ നിന്നു. ആലുവ നഗരസഭയിലും ഏഴ് പഞ്ചായത്തിലും കരുത്തോടെ ആലുവ യു.ഡി.എഫിനെ കാത്തു. എൻ.ഡി.എ സ്ഥാനാർത്ഥി എം.എ. ബ്രഹ്മരാജിനും വലിയ നേട്ടമുണ്ടാക്കാനായില്ല. ഭാര്യ സബീന. മക്കൾ: സിമി ഫാത്തിമ, സഫ ഫാത്തിമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |