
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്ന് പെരുമ്പാവൂരിലൂടെ നിയമസഭയിൽ എത്തുന്ന രണ്ടാമനായി മനോജ് മൂത്തേടനും. എൽദോസ് കുന്നപ്പിള്ളിയാണ് ഇതേപാതയിൽ ആദ്യം എം.എൽ.എ ആയത്. ഇടതുമുന്നണിയുടെ ബേസിൽ പോളിനെ 28,434 വോട്ടിന് പിന്തള്ളിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ വിജയിച്ചത്. ശക്തമായ ത്രികോണ മത്സരം നടന്ന പെരുമ്പാവൂരിൽ 2021ലെ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഭൂരിപക്ഷം പത്ത് മടങ്ങായി ഉയർത്തി. 2021ൽ എൽദോസ് കുന്നപ്പിള്ളിയുടെ ഭൂരിപക്ഷം 2899 ആയിരുന്നു. ഇത്തവണ മനോജ് മൂത്തേടന് 75088 വോട്ടും എൽ.ഡി.എഫിലെ ബേസിൽ പോളിന് 46,654 വോട്ടും എൻ.ഡി.എയിലെ ജിബി പാത്തിക്കലിന് 22,497വോട്ടും ലഭിച്ചു. ടിന്റു മനോജാണ് ഭാര്യ. മക്കൾ: ഇനിക തെരേസ, നിനിക റോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |