
കുന്നത്തുനാടും ജില്ലയിലെ ട്രെൻഡിനൊപ്പം നിന്നു. യു.ഡി.എഫിലെ വി.പി. സജീന്ദ്രനും എൽ.ഡി.എഫിലെ പി.വി.ശ്രീനിജിനും വീണ്ടും നേർക്കുനേർ വന്ന പോരാട്ടം. ട്വന്റി 20യുടെ ശക്തികേന്ദ്രമെന്ന നിലയിലാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. എന്നാൽ ആഞ്ഞടിച്ച ത്രിവർണ തരംഗത്തിൽ സജീന്ദ്രൻ വലിയ മാർജിനിൽ ജയിച്ചു. ഭരണവിരുദ്ധ വികാരം എൽ.ഡി.എഫിന് വിനയായപ്പോൾ ഏച്ചുകെട്ടിയ സഖ്യം ട്വന്റി 20യേയും തോൽപിച്ചു. കൂടുതൽ വോട്ടുചോർച്ചയുണ്ടായത് എൽ.ഡി.എഫിനാണ്. 2021ലേക്കാൾ മൂവായിരത്തിൽപ്പരം വോട്ടുകൾ ഇടതു മുന്നണിക്ക് കുറഞ്ഞു. ട്വന്റി 20ക്ക് കുറഞ്ഞത് രണ്ടായിരത്തിലധികം വോട്ടുകളാണ്. മാദ്ധ്യമ പ്രവർത്തക ലേബി സജീന്ദ്രനാണ് ഭാര്യ. മക്കൾ: നിരഞ്ജൻ, നിഹാരിക (വിദ്യാർത്ഥികൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |