
കൊച്ചി: അങ്കമാലിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ യുവനേതാവ് റോജി എം.ജോണിന് ഇത് ഹാട്രിക് വിജയം. സി.പി.എം സ്ഥാനാർത്ഥി അഡ്വ.സാജു പോളിനെ 37008 വോട്ടുകൾക്ക് പിന്തള്ളിയാണ് റോജി മൂന്നാം ഊഴം ഉറപ്പിച്ചത്. 2016 മുതൽ ഇതുവരെ മത്സരിച്ച മൂന്നുതവണയും പടിപടിയായി ജനപിന്തുണ വർദ്ധിപ്പിച്ച് മിന്നും പ്രകടനമാണ് റോജി കാഴ്ചവയ്ക്കുന്നത്.
2016ൽ 66666, 2021ൽ 71562, 2016ൽ 78331 എന്നിങ്ങനെയായിരുന്നു ലഭിച്ച വോട്ടുകൾ. ഇത്തവണ ഇടതുമുന്നണിയിലെ സാജു പോളിന് 41323 വോട്ടും എൻ.ഡി.എ (ട്വന്റി20) പ്രൊമി കുര്യാക്കോസിന് 9893 വോട്ടും ലഭിച്ചു. 2021ൽ 15929 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റോജി എം. ജോൺ വിജയിച്ചത്. ഭാര്യ: ലിപ്സി പൗലോസ് (ഇന്റീരിയർ ഡിസൈനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |