
ഉദുമ: ബാര മുക്കുന്നോത്ത് കാവ് ആറാട്ട് മഹോത്സവത്തിന് അരവത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാർമ്മികത്വത്തിൽ രാവിലെ കൊടിയേറി. ഇന്ന് രാത്രി 8.30ന് നൃത്താർച്ചന നടക്കും നാളെ രാവിലെ 10.30ന് സാക്‌സോഫോൺ കച്ചേരി, അക്ഷരശ്ലോകസദസ്സ്, രാത്രി പത്തരക്ക് തിരുമുൽക്കാഴ്ചസമർപ്പണം. 29ന് രാവിലെ 10മണിക്ക് ആറാട്ട് . രാത്രി മീത്തലെക്കാവിൽ തെയ്യം കൂടൽ.. എല്ലാ ദിവസങ്ങളിലും അന്നദാനവും ഉണ്ടാകും. കൃഷ്ണൻ പണിക്കർ, പി.വി.കുഞ്ഞിക്കോരൻ, ശിൽപി പ്രഭാകരൻ മാരാർ, മോഹന മാരാർ, കൊപ്പൽ ചന്ദ്രശേഖരൻ എന്നിവരെ കുഞ്ഞികണ്ണൻ നായർ പാലക്കാൽ പെന്നാടയണിയിച്ച് ആദരിച്ചു. വി.വി.കുഞ്ഞികണ്ണൻ, നാരായണൻ പളളം, ഇ.വി.കുമാരൻ, ഇ.വി.ഹരിഹരസുധൻ, രാധാകൃഷ്ണൻ മുക്കുന്നോത്ത് എന്നിവർ സംസാരിച്ചു. കരുണാകരൻ നായർ സ്വാഗതവും കെ.വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |