
തളിപ്പറമ്പ്: സി.പി.എമ്മിന്റെ ഉരുക്കു കോട്ടയിൽ നിന്നും യു.ഡി.എഫ് സ്വതന്ത്രനായി വിജയിച്ച ടി.കെ.ഗോവിന്ദനെ സഹകരണ വകുപ്പ് മന്ത്രിയാക്കാൻ തളിപ്പറമ്പ് മണ്ഡലത്തിലെ കോൺഗ്രസ് ,
മുസ്ലിംലീഗ് പ്രവർത്തകരിൽ നിന്നും സമ്മർദ്ദം. നിരവധി സഹകരണ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചുക്കാൻ പിടിച്ച വ്യക്തിയാണെന്നത് പരിഗണിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
പരിയാരം സഹകരണ മെഡിക്കൽ കോളേജ് ഭരണസമിതി ചെയർമാൻ, തളിപ്പറമ്പ് കാർഷിക ഗ്രാമവികസന സഹകരണ ബാങ്ക് പ്രസിഡന്റ്, പാപ്പിനിശേരി ക്‌ളെ ആൻഡ് സെറാമിക്സ്, ഹാൻവീവ് ചെയർമാൻ
എന്നീ ചുമതലകൾ വഹിച്ച അനുഭവ സമ്പത്ത് പരിഗണിച്ച് സഹകരണ വകുപ്പ് മന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം യു.ഡി.എഫ് പ്രവർത്തകർ ആവശ്യപ്പെടുന്നത്.
ഓർമ്മിക്കണം എം.വി.ആറിനെ
ജില്ലയിൽ സി.പി.എമ്മിന്റെ ശക്തിയും കരുത്തും സഹകരണ സ്ഥാപനങ്ങളാണെന്നത് പരിഗണിച്ചാണ് മേഖലയിൽ ഏറ്റവുമധികം പരിചയസമ്പത്തുള്ള ടി.കെ.ഗോവിന്ദനെ വകുപ്പിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ലീഗ്, കോൺഗ്രസ് അണികൾ ഉയർത്തുന്നത്.ബദൽ രേഖയുടെ പേരിൽ
സി.പി. എമ്മിൽ നിന്നും പുറത്താക്കപ്പെട്ട എം.വി രാഘവനുമായി താരതമ്യപ്പെടുത്തായാണ് ഇവരുടെ ആവശ്യം. അഴീക്കോട് നിന്നും യു ഡി എഫ് പിൻതുണയോടെ മത്സരിച്ച് ജയിച്ച് രാഘവൻ കെ.കരുണാകരന്റെ മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. ഈ സമാനത ഉപയോഗപ്പെടുത്തണമെന്നാണ് യു.ഡി.എഫ് അണികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |