മുസ്‌ലിം ലീഗ് ജില്ല കമ്മിറ്റി പ്രസിഡന്റും യു.ഡി.എഫ് ജില്ല ചെയർമാനുമാണ്. നേരത്തെ മുസ്‌ലിം ലീഗ് ജില്ല ട്രഷറർ, വൈസ് പ്രസിഡന്റ് പദവികൾ അലങ്കരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ മേൽപറമ്പ് സ്വദേശിയാണ്. പിതാവ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി മുസ്‌ലിം ലീഗ് അവിഭക്ത കണ്ണൂർ ജില്ല ട്രഷററും ചന്ദ്രിക ഡയറക്ടറും ജാമിഅ സഅദിയ്യ അറബിക് കോളജ് സ്ഥാപകനുമാണ്. മാതാവ്: ബീഫാത്തിമ. കീഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി, ജാമിഅ സഅദിയ്യ ട്രഷറർ, എസ്.എം.എഫ് മസ്‌ലഹത്ത് കമ്മിറ്റി ചെയർമാൻ, മേൽപറമ്പ് മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചുവരുന്നു. നഫീസത്ത് ബീവിയാണ് ഭാര്യ. മക്കൾ: ഫാത്തിമ മിജാസ്, മസീജ കല്ലട്ര, അബ്ദുൽ ഖാദർ സഹീർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |