ജില്ലയിൽ നിന്നുള്ള കെ.പി.സി.സി സെക്രട്ടറി, ജനശ്രീ സുസ്ഥിരമിഷൻ ജില്ലാ ചെയർമാൻ, സംസ്ഥാന കാർഷിക വികസന ബാങ്ക് വൈസ് ചെയർമാൻ, കാസർകോട് കാർഷിക വികസന ബാങ്ക് ഭരണസമിതി പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുന്ന കെ. നീലകണ്ഠൻ ഡി.സി.സി നേതൃത്വത്തിലെ കോൺഗ്രസിന്റെ സൗമ്യ മുഖമാണ്. അന്തരിച്ച പി. ഗംഗാധരൻ നായരുടെ കാലംതൊട്ടേ പാർട്ടി നേതൃനിര അലങ്കരിക്കുന്ന നീലകണ്ഠൻ കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസ് മണ്ഡലം, ബ്ലോക്ക്, ജില്ലാ ഭാരവാഹിയായുമാണ് കോൺഗ്രസിൽ സജീവമായത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായെല്ലാം ആത്മബന്ധമുണ്ട് മുളിയാർ സ്വദേശിയായ ഇദ്ദേഹത്തിന്. ഏറ്റവും ഒടുവിലാണ് ഉദുമയിൽ നീലകണ്ഠൻ മത്സരിക്കണമെന്ന് എ.ഐ.സി.സി പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |