കുറ്റ്യാടി: ദേശീയതലത്തിൽ നടപ്പിലാക്കി വരുന്ന സന്തുലിത വളപ്രയോഗ പ്രചാരണ പരിപാടിയുടെ ഭാഗമായി ഐ.സി.എ.ആർ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ചാത്തൻകോട്ടുനടയിൽ കർഷകർക്കായുള്ള ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ചാത്തൻകോട്ടുനട ആഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റിവ് സൊസൈറ്റിയുമായി ചേർന്ന് എ.ജെ. ജോൺ മെമ്മോറിയൽ ഹൈസ്കൂളിലാണ് പരിപാടി നടന്നത്. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പോയിലുപറമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ണിന്റെ ആരോഗ്യസംരക്ഷണം, ജൈവവളങ്ങളുടെ പ്രാധാന്യം, ശാസ്ത്രീയ വളപ്രയോഗം, സുഗന്ധവ്യഞ്ജന വിളകളിലെ കീടനിയന്ത്രണ മാർഗങ്ങൾഎന്നിവ സംബന്ധിച്ച് ശാസ്ത്രജ്ഞരായ ഡോ. ബിജു. സി.എൻ, ഡോ. കെ.അനീസ്, ഡോ. സജേഷ്.വി.കെ, ഡോ. സോനാ ചാൾസ് ക്ലാസുകളെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |