SignIn
Kerala Kaumudi Online
Friday, 08 May 2026 3.54 AM IST

വോട്ടെണ്ണൽ: ഗതാഗത നിയന്ത്രണം ആഹ്ലാദം സൂക്ഷിച്ച്

Increase Font Size Decrease Font Size Print Page
traffic
ഗതാഗത നിയന്ത്രണം

കോഴിക്കോട്: വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വോട്ടെണ്ണൽ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്കൂളിന് സമീപത്ത് പുലർച്ചെ നാല് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി സിറ്റി പൊലീസ് മേധാവി മെറിൻ ജോസഫ് അറിയിച്ചു.

നിയന്ത്രണങ്ങൾ

കുന്ദമംഗലത്ത് നിന്നും മലാപ്പറമ്പ് ഭാഗത്തേക്ക് വരുന്ന ബസ് ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കാരന്തൂരിൽ നിന്നും ചെറിയ വാഹനങ്ങൾ മൂഴിക്കലിൽ നിന്നും തിരിഞ്ഞു പോകണം
സിറ്റി ഭാഗത്തുനിന്നും കുന്ദമംഗലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളക്കടവ് ജംഗ്ഷനിൽ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞു പോകണം

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വരുന്ന ഉദ്യോഗസ്ഥന്മാരുടെ വാഹനങ്ങൾക്ക് മാത്രം കേന്ദ്രത്തിന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കാം

വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് വരുന്ന ഏജന്റുമാരുടെയും മറ്റ് പാർട്ടി പ്രതിനിധികളുടെയും വാഹനങ്ങൾ ബ്ലോക്കിംഗ് പോയിന്റിൽ ആളുകളെ ഇറക്കി റോഡ് അരികുകളിൽ പാർക്ക് ചെയ്യണം

ഉദ്യോഗസ്ഥരുമായി വരുന്ന വാഹനങ്ങൾ ജെഡിടി സ്കൂളിന് മുൻവശത്തുള്ള ഒഴിഞ്ഞ ഭാഗത്ത് പാർക്ക് ചെയ്യുക
റോഡിൽ ഗതാഗതതടസമുണ്ടാക്കരുത്

പൊതുജനങ്ങൾ കൂട്ടംകൂടി നിൽക്കരുത്
പൂളക്കടവ് ജംഗ്ഷൻ മുതൽ ലോ കോളേജ് വരെയുള്ള സ്ഥലങ്ങളിൽ കൗണ്ടിംഗ് കഴിയുന്നതുവരെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല


ആഹ്ലാദം നടത്താം, ശ്രദ്ധിച്ച്

1. ആഹ്ലാദപ്രകടനം നടത്തുന്നതിന് മുൻകൂട്ടി അനുവാദം തേടണം
2. പ്രകടനങ്ങൾ ആരംഭിക്കുന്ന സ്ഥലം, പ്രകടനങ്ങൾ അവസാനിക്കുന്ന സ്ഥലം സമയം എന്നിവ മുൻകൂട്ടി അറിയിക്കണം
3. രാത്രി 7 ന് മുമ്പായി പ്രകടനങ്ങൾ അവസാനിപ്പിക്കണം
4. പ്രകടനങ്ങളിൽ മൈക്ക് ഉപയോഗിക്കുന്നവർ മുൻകൂട്ടി അനുവാദം വാങ്ങണം
5. പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കണം
6. വടി മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കരുത്

7 സ്ഫോടക വസ്തുക്കൾ, പടക്കം എന്നിവ പൊതുസ്ഥലത്ത് ഉപയോഗിക്കാൻ പാടില്ല. പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, അവരുടെ ഏജന്റുമാർ എന്നിവരുടെ വീടുകൾ, ഓഫീസുകൾ എന്നിവയ്ക്ക് മുമ്പിൽ പ്രകോപനപരമായ പ്രകടനങ്ങൾ നടത്താനോ പടക്കങ്ങൾ പൊട്ടിക്കാനോ പാടില്ല.
8. പ്രകടനങ്ങൾ നടത്തുന്ന സ്ഥലങ്ങളിൽ പാർട്ടി നേതാക്കൾ പ്രകടനങ്ങൾ നിയന്ത്രിക്കണം
9. പ്രകടനങ്ങളിൽ പ്രകോപനപരമായതും വ്യക്തിഹത്യ വരുത്തുന്ന തരത്തിലുള്ളതുമായ മുദ്രാവാക്യങ്ങൾ അനുവദിക്കില്ല
10. പ്രകടനത്തിൽ പങ്കെടുക്കുന്ന അണികൾ മദ്യം, മയക്കുമരുന്ന് പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് നേതാക്കൾ ഉറപ്പുവരുത്തണം
11.അനിഷ്ട സംഭവങ്ങളിൽ പൊലീസ് കർശന നടപടി സ്വീകരിക്കും

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.