ഫറോക്ക്: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ ഫറോക്ക് മേഖലാ കൺവെൻഷനും പുതിയ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ഫറോക്ക് മുനിസിപ്പൽ കൗൺസിലർ ഷാജി പറശ്ശേരി ഉദ്ഘാടനം ചെയ്തു.
കമലേഷ് കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകരായ അംജത്ത് എസ്.പി., ജംഷിദ് മേലത്ത്, സിദ്ധിഖ് വൈദ്യരങ്ങാടി, റസാഖ് ഗുഡ്ഷോട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കമലേഷ് കടലുണ്ടി (പ്രസിഡന്റ്) , സിദ്ധിഖ് വൈദ്യരങ്ങാടി (ജനറൽ സെക്രട്ടറി), റിയാസ് പുളിയഞ്ചാലി, റസാഖ് ഗുഡ്ഷോട്ട് (വൈസ് പ്രസിഡന്റുമാർ). പ്രജീഷ് മണ്ണൂർ, തൗഫീഖ് പനാമ (ജോയിന്റ് സെക്രട്ടറിമാർ) ജംഷിദ് മേലത്ത് (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |