മലപ്പുറം: ഇന്ത്യൻ നാഷണൽ ലീഗിന്റെ 33-ാം ജന്മദിനത്തിന്റെ ഭാഗമായി മലപ്പുറം പാർട്ടി ഓഫീസിൽ ജന്മദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ സമദ് തയ്യിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സി.പി.അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നാസർ ചിനക്കലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പറാട്ടി കുഞ്ഞാൻ, ജില്ലാ നേതാക്കളായ ബഷീർ ചേളാരി, റഫീഖ് പെരിന്തല്ലൂർ, യാഹുട്ടി തിരൂർ, സി.പി.അബ്ദുൽ വഹാബ്, പി.വി.ഹംസ, ഷംസാദ് മറ്റത്തൂർ, അർഷദ് ഉള്ളണം സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |