പാലക്കാട്: റെയിൽവേ കരാർ തൊഴിലാളികൾക്ക് 1000 രൂപ മിനിമം വേതനം നിശ്ചയിക്കുക, ശമ്പളത്തോടുകൂടി ആഴ്ചാവസാനം വിശ്രമം അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് റെയിൽവേ കോൺട്രാക്ട് കാറ്ററിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ധർണ നടത്തി. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അച്യുതൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ആർ.ജി.പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പ്രമോദ്, നൗഷാദ്, ബി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |