SignIn
Kerala Kaumudi Online
Sunday, 10 May 2026 3.48 AM IST

വേനൽ മഴ കനിഞ്ഞു,​ കൊടുംചൂടിന് ശമനം

Increase Font Size Decrease Font Size Print Page
fd
d

ആൾട്രാ വയലറ്റ് സൂചിക സാധാരണ നിലയിലേക്ക്

പ്രമാടം : തുടർച്ചയായി പെയ്ത വേനൽമഴയെ തുടർന്ന് ചൂടിന് ശമനം. ആൾട്രാ വയലറ്റ് സൂചിക സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു. . മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ദോഷകരമാകുന്ന ആൾട്രാ വയലറ്റ് സൂചിക കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയർന്ന് നിന്നിരുന്നത് കോന്നിയിലാണ്. ജനുവരി ആദ്യം വരെ സാധാരണ നിലയിലായിരുന്ന ഇൻഡക്സ് സൂചിക ഫെബ്രുവരിയിൽ യെല്ലോയിലേക്കും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഓറഞ്ചിലും മേയ് ആദ്യവാരങ്ങളിൽ റെഡ് അലർട്ടിന് സമീപം വരെയും എത്തിയിരുന്നു. ഈ വർഷം പല ദിവസങ്ങളിലും അന്തരീക്ഷ താപനില 38-39 ഡിഗ്രി സെൽഷ്യസിൽ വരെ എത്തിയിരുന്നു. വരും ദിവസങ്ങളിൽ വേനൽ മഴ കൂടുമെന്നാണ് പ്രതീക്ഷ. ഇങ്ങനെ സംഭവിച്ചാൽ നിലവിൽ യെല്ലോ അലർട്ടിൽ തുടരുന്ന ആൾട്രാവയലറ്റ് സൂചിക വരും ദിവസങ്ങളിൽ സാധാരണ നിലയാലാകും.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ ഇത്തവണ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൂട് വളരെ കൂടുതലായിരുന്നു. ഈ മാസങ്ങളിലെല്ലാം സൂര്യനിൽ നിന്നുള്ള അൾട്രാവയല​റ്റ് വയല​റ്റ് കിരണങ്ങൾ അപകടകരമാകും വിധത്തിലാണ് ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരുന്നത്. സാധാരണഗതിയിൽ ശാരീരിക ഊഷ്മാവ് 37 ഡിഗ്രിയാണ്. അതിൽ നിന്ന് രണ്ടോ മൂന്നോ ഡിഗ്രി കൂടിയാൽതന്നെ അവയവങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

മലയോര ജില്ലയായ പത്തനംതിട്ടയിൽ ശരാശരി 30- 32 ഡിഗ്രിയിലായിരുന്ന അന്തരീക്ഷ താപനില കഴിഞ്ഞ മാസങ്ങളിൽ 38- 39 സെൽഷ്യസിൽ വരെ എത്തിയിരുന്നു. താപനിലയിൽ പൊതുവേ മാറ്റം വന്നെങ്കിലും ചില ദിവസങ്ങളിൽ ഇപ്പോഴും പകൽ സമയങ്ങളിൽ 35-36 ഡിഗ്രി വരെ എത്തുന്നുണ്ട്. ഇതാണ് യു.വി യെല്ലോയിൽ തുടരാൻ കാരണം.

നിയന്ത്രണങ്ങൾ നീക്കി


വേനൽ കനത്തതോടെ അസഹ്യമായ ചൂടുകാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ജനം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണെങ്കിലും ശരീരത്തിനും ആരോഗ്യത്തിനും ദോഷകരമായ അൾട്രാ വയലറ്റ് വികിരണം കോന്നിയിൽ ശരാശരിയേക്കാൾ ഉയർന്ന നിലയിൽ തുടർന്നത് ആരോഗ്യ വകുപ്പിനെയും കാലാവസ്ഥാ നിരീക്ഷണ വകുപ്പിനെയും ആശങ്കയിലാക്കിയിരുന്നു. ഇതോടെ പുറം ജോലികൾക്കും വേനൽക്കാല പഠന ക്ളാസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന വേനൽ മഴയെ തുടർന്ന് അന്തരീക്ഷ താപനില ശരാശരിയിൽ എത്തിയതോടെ ഇൗ നിയന്ത്രണങ്ങൾ നീക്കി.

---------------

യു.വി സൂചിക

(അൾട്രാ വയലറ്റ് വികിരണത്തിന്റെ അളവ്)​

..0-5 : ഗ്രീൻ (സാധാരണ നില)

5- 6 : യെല്ലോ

7-8 : ഓറഞ്ച്

8- 10 : റെഡ്

11 ന് മുകളിൽ ആരോഗ്യ അടിയന്തിരാവസ്ഥ.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.