
മലയിൻകീഴ്: വിളവൂർക്കൽ,മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ വയൽ നികത്താൻ മണ്ണുമായെത്തിയ രണ്ട് ടിപ്പറുകൾ പൊലീസ് പിടികൂടി.സ്റ്റേഷനിലേക്ക് മാറ്റി. വിളവൂർക്കൽ പഞ്ചായത്തിലെ പെരുകാവ് തൈവിളയിൽ രേഖകളില്ലാതെ വയൽ നികത്താൻ കെട്ടിടാവശിഷ്ടങ്ങളുമായെത്തിയ ടിപ്പറുകളാണ് പിടികൂടിയത്.തൈവിള പ്രദേശത്ത് വ്യാപകമായി
വയൽ നികത്തുന്നതായി പരാതി ഉയർന്നിരുന്നു.അവധി ദിവസത്തിൽ മണ്ണുമായെത്തിയ ടിപ്പറുകൾ വില്ലേജ് ഓഫീസർ രാജേഷിന്റെ നിർദ്ദേശമനുസരിച്ച് ഇന്നലെ രാവിലെ മലയിൻകീഴ് പൊലീസ് സ്ഥലത്ത് നിന്ന് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി.മലയിൻകീഴ് പഞ്ചായത്ത് പരിധിയിലുൾപ്പെട്ട വലിയറത്തല കൃഷ്ണപുരം അരുവാക്കോട്
- മറുകിൽ പെരുമന വാർഡുകളുടെ അതിർത്തിയിലുൾപ്പെട്ട പരപ്പറവിള നെപ്പേക്കോണം ഏലായിലെ തട്ടാൻവിളയ്ക്കു സമീപവും വ്യാപകമായി വയൽ നികത്തുന്നുണ്ട്.നെപ്പേക്കോണം കുളത്തിലെ വെള്ളം കൃഷിയാവശ്യത്തിന് കൊണ്ടുപോകുന്ന നീർച്ചാലുൾ ഉൾപ്പെടെയാണ് നികത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |