
ഗുരുവായൂർ: ശ്രീ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ വാർഷികാഘോഷവും സാംസ്‌കാരിക സമ്മേളനവും 13 ന് നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാളിൽ വിവിധപരിപാടികളോടെ ആഘോഷിക്കും. സാംസ്‌കാരിക സമ്മേളനം, സമാദരണം വിവിധ കലാപരിപാടികൾ എന്നിവയോടെയാണ് വാർഷികാഘോഷം. ഗുരുവായൂർ ക്ഷേത്രം ഊരാളൻമല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രോജ്ജ്വലനം നടത്തി ചടങ്ങ് ആരംഭിക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ മുഖ്യാതിഥിയാകും. കിഴക്കൂട്ട് അനിയൻ മാരാർ, സദനം ബാലകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ കലാക്ഷേത്രം പ്രിൻസിപ്പാൾ കലാമണ്ഡലം രമ, ആർ നാരായണൻ, കെ.പി. കരുണാകരൻ, ബാലൻ വാറണാട്ട്, വി.എം.കൃഷ്ണൻ, എം.പി ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |