SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.54 AM IST

അണ്ണാ ഡി.എം.കെ പിളർപ്പിലേക്ക്, തലൈവന് ബലം കൂടും

Increase Font Size Decrease Font Size Print Page

aiadmk

ചെ​ന്നൈ​:​ ​എം.​ജി.​ആ​റി​ന്റെ​ ​പി​ൻ​ഗാ​മി​ ​എ​ന്ന​ ​താ​ര​പ​രി​വേ​ഷ​ത്തോ​ടെ​ ​വി​ജ​യ് ​മു​ഖ്യ​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത​തി​നു​ ​പി​ന്നാ​ലെ​ ​എം.​ജി.​ആ​ർ​ ​രൂ​പം​ ​ന​ൽ​കി​യ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​പി​ള​ർ​പ്പി​ലേ​ക്ക്.​ ​വി​ജ​യ് ​സ​ർ​ക്ക​ാരി​ന് ​ഇ​ത് ​കൂ​ടു​ത​ൽ​ ​ബ​ലം​ ​പ​ക​രും.
എ​സ്.​പി.​വേ​ലു​മ​ണി​യെ​ ​നി​യ​മ​സ​ഭ​ ​ക​ക്ഷി​നേ​താ​വാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് ​കാ​ണി​ച്ച് 30​ ​വി​മ​ത​ ​എം.​എ​ൽ.​എ​മാ​ർ​ ​പ്രോ​ടൈം​ ​സ്പീ​ക്ക​ർ​ക്ക് ​ക​ത്തു​ ​ന​ൽ​കി.
നി​ല​വി​ൽ​ ​പാ​ർ​ട്ടി​യെ​ ​ന​യി​ക്കു​ന്ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​എ​ട​പ്പാ​ടി​ ​പ​ള​നി​സാ​മി​യെ​ ​ക​ക്ഷി​ ​നേ​താ​വാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പാ​ർ​ട്ടി​യി​ലെ​ ​ഔ​ദ്യോ​ഗി​ക​ ​വി​ഭാ​ഗം​ ​എം.​എ​ൽ.​എ​മാ​രും​ ​ക​ത്തു​ ​ന​ൽ​കി.​ ​അ​ണ്ണാ​ ​ഡി.​എം.​കെ​യ്ക്ക് 47​ ​എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്.​ ​വി​മ​ത​പ​ക്ഷം​ ​ടി.​വി.​കെ​യെ​ ​അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണ്.​ ​വി​മ​ത​ ​പ​ക്ഷ​ത്തി​നെ​ ​ഒ​പ്പം​ ​നി​റു​ത്തി​യാ​ൽ​ ​ടി.​വി.​കെ​ ​സ​ർ​ക്കാ​രി​ന്റെ​ ​മു​ന്നോ​ട്ടു​ള്ള​ ​പോ​ക്ക് ​സു​ഗ​മ​മാ​കും.
വി.​ഷ​ണ്മു​ഖം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​വേ​ലു​മ​ണി​ക്കൊ​പ്പ​മാ​ണ്.​ ​വി​ജ​യ് ​ഭൂ​രി​പ​ക്ഷം​ ​തി​ക​യ്ക്കാ​ൻ​ ​നെ​ട്ടോ​ട്ട​ത്തി​ലാ​യ​പ്പോ​ൾ​ ​അ​ണ്ണാ​ ​ഡി.​എം.​കെ​ ​എം.​എ​ൽ​എ​മാ​രെ​ ​പു​തു​ച്ചേ​രി​യി​ലേ​ക്കു​ ​മാ​റ്റി​യി​രു​ന്നു.​ ​അ​പ്പോ​ൾ​ത്ത​ന്നെ​ ​വി​മ​ത​നീ​ക്കം​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ഇ​ക്കാ​ര്യം​ ​മേ​യ് 8​ന് ​കേ​ര​ള​കൗ​മു​ദി​ ​റി​പ്പോ​ർ​ട്ടു​ ​ചെ​യ്തി​രു​ന്നു.
ടി.​വി.​കെ​യ്ക്ക് ​പി​ന്തു​ണ​ ​ന​ൽ​കി​ ​പാ​ർ​ട്ടി​ ​ഭാ​ഗി​ക​മാ​യെ​ങ്കി​ലും​ ​അ​ധി​കാ​ര​ത്തി​ൽ​ ​തി​രി​ച്ചെ​ത്ത​ണ​മെ​ന്നാ​യി​രു​ന്നു​ ​ഭൂ​രി​പ​ക്ഷം​ ​എം.​എ​ൽ.​എ​മാ​രു​ടെ​യും​ ​നി​ല​പാ​ട്.​ ​പ​ക്ഷേ,​ ​ഡി.​എം.​കെ​ ​പി​ന്തു​ണ​യോ​ടെ​ ​അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ​ ​എ​ട​പ്പാ​ടി​ ​ശ്ര​മി​ച്ചെ​ന്നാ​ണ് ​ആ​ക്ഷേ​പം.​ ​‌​പി​ള​ർ​പ്പ് ​ഒ​ഴി​വാ​ക്കാ​ൻ​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ൾ​ ​ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.

ആ​രാ​ണ് ​വേ​ലു​മ​ണി?


കൊ​ങ്കു​ ​മേ​ഖ​ല​യി​ൽ​ ​സ്വാ​ധീ​ന​മു​ള്ള​ ​നേ​താ​വാ​ണ് ​വേ​ലു​മ​ണി.​ ​കോ​യ​മ്പ​ത്തൂ​രി​ലെ​ ​തൊ​ണ്ട​മു​ത്തൂ​ർ​ ​മ​ണ്‌​‌​ഡ​ല​ത്തി​ലെ​ ​എം.​എ​ൽ.​എ​യാ​ണ്.​ ​ഇ.​പി.​എ​സി​നെ​ ​പോ​ലെ​ ​ഗൗ​ണ്ട​ർ​ ​സ​മു​ദാ​യ​ ​അം​ഗ​മാ​യ​ ​വേ​ലുമണി​ ​ക​ഴി​ഞ്ഞ​ ​അ​ണ്ണാ​ ​‌​ഡി.​എം.​കെ​ ​സ​ർ​ക്കാ​രി​ൽ​ ​ഗ്രാ​മ​വി​ക​സ​ന​ ​നി​യ​മ​ ​മ​ന്ത്രി​യാ​യി​രു​ന്നു.​ 2022​ൽ​ ​അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​ ​വി​ജി​ല​ൻ​സ് ​കേ​സെ​ടു​ത്തെ​ങ്കി​ലും​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി.

TAGS: NEWS 360, NATIONAL, NATIONAL NEWS, D.M K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360