
കളമശേരി: നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി പുരയിടങ്ങളുൾപ്പെടെ സകല സമ്പാദ്യങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ ജീവിത ദുരന്തങ്ങൾ സാക്ഷ്യപ്പെടുത്തുവാൻ മൂലമ്പിള്ളിയിലെ കുടുംബങ്ങൾ കൊച്ചി ബിനാലെയിൽ എത്തി. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കാൻ മൂലമ്പിള്ളി, കോതാട്, ചേരാനല്ലൂർ, ഏലൂർ, ഇടപ്പള്ളി, വടുതല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 316 കുടുംബങ്ങളെ 2008ൽ പുനരധിവാസമില്ലാതെ കുടിയിറക്കിയ സംഭവം കടമക്കുടി പഞ്ചായത്തിലെ മുൻ മെമ്പറും ഇരയുമായ പനക്കൽ മേരി ഫ്രാൻസിസ് അവതരിപ്പിച്ചു. സമര സഹായ സമിതി അംഗങ്ങളായ ഫാ. അഗസ്റ്റിൻ വട്ടോളി, ജിയോ ജോസ് , കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഫ്രാൻസിസ് കളത്തിങ്കൽ എന്നിവരും കുടുംബങ്ങളുടെ ജീവിത ദുരന്തങ്ങളെക്കുറിച്ച് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |