
പാവറട്ടി: കേരള ലളിതകലാ അക്കാഡമി കലാ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്‌കോളർഷിപ്പ് നേടിയ നവ്യ കുമാരി നന്ദകുമാറിനെ ഡോക്ടർ പൽപ്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു പൊന്നാട അണിയിച്ച് മൊമെന്റോ കൈമാറി. പ്രശസ്ത ശിൽപ്പി കെ.പി.കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള 15,000 രൂപയുടെ സ്‌കോളർഷിപ്പാണ് നവ്യ നന്ദകുമാറിന് ലഭിച്ചത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ബി.എഫ്.എ ശിൽപ്പകല വിദ്യാർത്ഥിയാണ് നവ്യ. ശില്പി എളവള്ളി നന്ദന്റെയും ശ്വേതാ നന്ദന്റെയും മകളും അന്തരിച്ച പ്രശസ്ത ദാരുശില്പി എളവള്ളി നാരായണനാചാരിയുടെ കൊച്ചുമകളുമാണ് നവ്യ നന്ദകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
