
തൃപ്പൂണിത്തുറ: ചിത്രകാരനും ശില്പിയും ഫോട്ടോഗ്രാഫറും അദ്ധ്യാപകനുമായ ആർ.കെ. ചന്ദ്രബാബുവിന്റെ അക്രിലിക് ചിത്രങ്ങളുടെ പ്രദർശനം തൃശൂർ ലളിതകലാ അക്കാഡമിയിൽ തുടങ്ങി. 'പറക്കുന്ന ജീവിതത്തിലെ കറുത്ത കല്ലുകൾ' എന്ന് നാമകരണം ചെയ്തിട്ടുള്ള അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ലളിതകലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു. സിനിമാ നിരൂപകൻ ഐ. ഷൺമുഖദാസ് അദ്ധ്യക്ഷനായി. ചിത്രകാരന്മാരായ കെ.എൻ. ദാമോദരൻ, ഗോപു പട്ടിത്തറ, എൻ.ബി. ലതാദേവി, എഴുത്തുകാരി ലിസ ഷാജി എന്നിവർ സംസാരിച്ചു. കൊച്ചി സ്വദേശിയായ ആർ.കെ. ചന്ദ്രബാബു തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ അദ്ധ്യാപകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |