
കാഞ്ഞങ്ങാട്: നാഷണൽ ഹൈവേ കാഞ്ഞങ്ങാട് മാവുങ്കാൽ ജംഗ്ഷനിൽ ഡ്രെയിനേജ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി 24ന് രാവിലെ 8 മണി മുതൽ 5 ദിവസത്തേക്ക് ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് , പാണത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും കെ.എസ്.ടി.പി. റോഡിൽ പ്രവേശിച്ച് മടിയൻ സ്റ്റോപ്പിൽ നിന്നും വലത്തോട്ട് തിരിച്ച് വെള്ളിക്കോത്ത് റോഡ് വഴി മൂലകണ്ടം എത്തി ഹൈവേയിൽ പ്രവേശിക്കണം. കാസർകോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾആറങ്ങാടി വഴി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ എത്തി ദേശീയപാതയിൽ കയറി കണ്ണൂർ ഭാഗത്തേക്ക് പോകണമെന്നും ദേശീയപാത അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |